Posts

Showing posts from June, 2022

മാർ ക്രിസോസ്റ്റം ചരിത്രത്തിലെ ദ്വിതീയൻ

Image
പുസ്തക പരിചയം  മാർ ക്രിസോസ്റ്റം ചരിത്രത്തിലെ ദ്വിതീയൻ  രചയിതാക്കൾ  ;  ജേക്കബ് മദിനഞ്ചേരി,  അഡ്വ സുരേഷ് കോശി  പ്രസാധകർ        : മാർത്തോമ്മാ പൈതൃകവേദി , പത്തനംതിട്ട          വി. ജോൺ (യോഹന്നാൻ) ക്രിസോസ്റ്റം ഒന്നാമന് (347 -407) നേർ  പിൻതുടർച്ചക്കാരൻ എന്ന് ലോകം വാഴ്ത്തിയ Dr ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മലയാള ചരിത്രത്തിലെ ദ്വിതീയനാണ് എന്ന് പറയാൻ കഴിയില്ല. തിരുമേനി പ്രഥമനാണ്. ലോകത്തിൽ  ദ്വിതീയനും . യോഹന്നാൻ ക്രിസോസ്റ്റം മലയാളകരയിലേക്ക് കാലങ്ങൾക്കു ശേഷം അവതാരമെടുത്തു എന്ന് പറായേണ്ടിവരുന്നു. തിരുമേനിയെ സ്നേഹിക്കാത്തവർ ആരുമില്ല. സഭ കാര്യങ്ങൾ മാത്രമല്ല ചുറ്റുമുള്ള ലോകകാര്യങ്ങളിലും സജീവം വിഹരിച്ച അപൂർവ വ്യക്‌തിത്വം. വിശേഷണങ്ങൾക്ക് അതിരില്ല.           സുവർണ നാവുള്ള ക്രിസോസ്റ്റം തിരുമേനി മധുരമായും സരസമായും നമ്മോട് സംസാരിച്ച നിമിഷങ്ങൾക്കു മുൻപിൽ ശിരസ്സു നമിക്കുന്നു. പാണ്ഡിത്യത്തിന്റെ ഗർവ് ലവലേശം കാണിക്കാത്ത മാതൃകാ പുരുഷൻ. അറിവും നർമവും ഒത്തു ചേർന്ന് ആ ധന്യ നിമിഷങ്ങൾ ഓർമ്മയായിട്ട്...