മാർ ക്രിസോസ്റ്റം ചരിത്രത്തിലെ ദ്വിതീയൻ
പുസ്തക പരിചയം
മാർ ക്രിസോസ്റ്റം ചരിത്രത്തിലെ ദ്വിതീയൻ
രചയിതാക്കൾ ; ജേക്കബ് മദിനഞ്ചേരി, അഡ്വ സുരേഷ് കോശി
പ്രസാധകർ : മാർത്തോമ്മാ പൈതൃകവേദി , പത്തനംതിട്ട
വി. ജോൺ (യോഹന്നാൻ) ക്രിസോസ്റ്റം ഒന്നാമന് (347 -407) നേർ പിൻതുടർച്ചക്കാരൻ എന്ന് ലോകം വാഴ്ത്തിയ Dr ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മലയാള ചരിത്രത്തിലെ ദ്വിതീയനാണ് എന്ന് പറയാൻ കഴിയില്ല. തിരുമേനി പ്രഥമനാണ്. ലോകത്തിൽ ദ്വിതീയനും . യോഹന്നാൻ ക്രിസോസ്റ്റം മലയാളകരയിലേക്ക് കാലങ്ങൾക്കു ശേഷം അവതാരമെടുത്തു എന്ന് പറായേണ്ടിവരുന്നു. തിരുമേനിയെ സ്നേഹിക്കാത്തവർ ആരുമില്ല. സഭ കാര്യങ്ങൾ മാത്രമല്ല ചുറ്റുമുള്ള ലോകകാര്യങ്ങളിലും സജീവം വിഹരിച്ച അപൂർവ വ്യക്‌തിത്വം. വിശേഷണങ്ങൾക്ക് അതിരില്ല.
സുവർണ നാവുള്ള ക്രിസോസ്റ്റം തിരുമേനി മധുരമായും സരസമായും നമ്മോട് സംസാരിച്ച നിമിഷങ്ങൾക്കു മുൻപിൽ ശിരസ്സു നമിക്കുന്നു.
പാണ്ഡിത്യത്തിന്റെ ഗർവ് ലവലേശം കാണിക്കാത്ത മാതൃകാ പുരുഷൻ.
അറിവും നർമവും ഒത്തു ചേർന്ന് ആ ധന്യ നിമിഷങ്ങൾ ഓർമ്മയായിട്ട് ഒരു വർഷം തികയുന്ന വേളയിൽ തയ്യാറാക്കിയ ഈ ഗ്രന്ഥം കാലികപ്രസക്തമാണ്. ക്രിസോസ്റ്റം എന്ന വാക്കിന് സുവർണ നാവ് എന്ന വിശേഷണം കൊടുത്തത് സുകുമാർ അഴീക്കോട് സാറാണ്. അത് നിഘണ്ടു അർത്ഥം കൂടിയാണെന്ന് കരുതട്ടെ. പദ്മഭൂഷൺ പോലുള്ള ബഹുമതികൾ മലയാളക്കരയുടെ യശ്ശസ്സ് ഉയർത്തി.
ഈ പുസ്തകം ഒരു വായനക്ക് വിധേയമാക്കി. അതും മൂന്നുപേർ ചേർന്ന് വായിച്ചു. ഞാനും അമ്മുവും ശിവാനിയും. അവർ നർമ സംഭാഷണങ്ങൾ നിറഞ്ഞ ഭാഗങ്ങൾ വായിച്ചപ്പോൾ പൊട്ടിച്ചിരിച്ചു. ഞാനാകട്ടെ പല വിവരങ്ങളും ഗൂഗിളിലിൽ തിരഞ്ഞു കൊണ്ടേയിരുന്നു. ചിലപ്പോൾ ബൈബിളും റെഫർ ചെയ്തു.(ഹിന്ദുക്കളായ ഞങ്ങൾക്ക് പല ക്രിസ്റ്റീയ സംസ്ഥാപനങ്ങളും അപരിചിതങ്ങളാണല്ലോ)
ആമുഖം
ആമുഖത്തിൽ ഡോ. തിയഡോഷ്യസ് വലിയ തിരുമേനി ഗ്രന്ഥം അവതരിപ്പിച്ചു എന്നതിനേക്കാൾ ഏറ്റവും കൂടുതൽ കാലം മലങ്കര സഭ ഭരിച്ച മികച്ച ഭരണാധികാരിയുടെ മഹത്തായ ആശയങ്ങൾ മുന്നോട്ട് കൊണ്ടുപൊകാനുള്ള ആഹ്വാനമാണു നൽകിയിട്ടുള്ളത്.
തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ പ്രൊഫഷണൽ സമീപനം കയ്കൊണ്ടു.(പേജ് : 21)
തുടർ വായന
തിരുമേനിയുടെ 50 സൂക്തങ്ങൾ ഉൾപ്പെടെ കാഴ്ച്പ്പാടുകൾ വിവരിക്കുന്ന തുടർ ഭാഗങ്ങൾ വളരെ ലളിതമായി അവതരിപ്പിച്ചു. നർമ്മവും അറിവും സമ്മേളിക്കുന്ന സംഭവങ്ങൾ അതീവ രസകരമായി അവതരിപ്പിച്ചു. സഭാചരിത്രത്തിലേക്കുള്ള എത്തിനോട്ടവും ഗംഭീരമായി.
അഭിഷിക്തനായ തിരുമേനിയുടെ ആദ്യ പ്രസംഗം ഉൾപ്പെടുത്തി... തുടർന്ന് ഏതാനും പ്രസംഗങ്ങൾ കൂടി.
പുസ്തക രചനയിൽ ധാരാളം രേഖകൾ ഉദ്ദരിച്ചിരിക്കുന്നു. തരിസ്സാപ്പള്ളി ചെപ്പേട് വിവരണം വളരെ അറിവ് പകരുന്നതായി. തരിസ്സാപ്പള്ളിയുടെ ചരിത്രം എനിക്ക് വളരെ ആവേശം പകർന്നു. അന്യമായിരുന്ന പല അറിവുകളും ഈ പുസ്തകം നമുക്ക് നൽകുന്നു.
ചുരുക്കത്തിൽ , ക്രിസൊസ്റ്റം തിരുമെനിയുടെ ദിവ്യ പ്രഭാവം ആവിഷ്കരിക്കുന്നതിൽ രചയിതാക്കൾ വിജയിചിരിക്കുന്നു. ചരിത്രകുതുകികൾക്ക് വായിക്കേണ്ടുന്ന ഒന്നായി ഈ പുസ്തകത്തെ ഞാൻ വിശേഷിപ്പിക്കുന്നു.
ഒരു രണ്ടാം വായനക്ക് ഒരുങ്ങിക്കൊണ്ട് ഈ ലേഖനം ഇവിടെ പര്യവസാനിക്കുന്നു.

Comments
Post a Comment